പാൽ കുടിച്ചശേഷം ഇത്തരം അസ്വസ്ഥതകൾ നിങ്ങളെ അലട്ടാറുണ്ടോ? എങ്കിൽ തീർച്ചയായും ശ്രദിക്കേണ്ടതുണ്ട്.ശരീരത്തിന് ലാക്റ്റേസ് എൻസൈം ഉത്പാദിപ്പിക്കാൻ പറ്റാതെ വരികയോ, കുറഞ്ഞ അളവിൽ ഉത്പാദിപ്പിക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്നതാണ് ലാക്ടോസ് ഇൻടോളറൻസ് എന്നതാണ് ഈ അവസ്ഥ. ഈ പ്രശ്നമുള്ളവർ പാൽ കുടിക്കുമ്പോൾ ചെറുകുടലിൽ എത്തുന്ന ലാക്ടോസ് വിഘടിക്കാതിരിക്കുകയും വൻകുടലിലേക്ക് കടക്കുകയും ചെയ്യും. അവിടെവച്ച് ബാക്ടീരിയ അതിനെ വാതകങ്ങളും ആസിഡുകളുമായി മാറ്റും. ഇത് അസഹനീയമായ വയറുവേദനയ്ക്കും ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും മറ്റ് അസ്വസ്ഥതകൾക്കും കാരണമാകും.
ലാക്ടോസ് ഇൻടോളറൻസിന്റെ ആദ്യ ലക്ഷണങ്ങൾ
- പാല് കുടിച്ചുകഴിയുമ്പോൾ അടിവയറ്റിൽ നിന്ന് ശബ്ദമോ മുരൾച്ചയോ കേൾക്കുന്നതും വായൂക്ഷോഭം അനുഭവപ്പെടുന്നതും ലാക്ടോസ് ഇൻടോളറൻസ് മൂലമാകാം.
- പാലോ പാലുത്പന്നങ്ങളോ കഴിച്ച് ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ സ്ഥിരമായി വയറിളക്കം ഉണ്ടാകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. ഇത് ലാക്ടോസ് ഇൻടോളറൻസിന്റെ സൂചനയാകാം. മലത്തിന്റെ നിറത്തിലും മാറ്റമുണ്ടാകും.
- ലാക്ടോസ് ഇൻടോളറൻസ് മൂലം അടിവയറ്റിൽ വേദന അല്ലെങ്കിൽ അസ്വസ്ഥത ഉണ്ടാക്കും.
- പാലുത്പന്നങ്ങളുടെ ഉപയോഗം മൂലം തുടർച്ചയായി ഛർദ്ദി അനുഭവപ്പെടുകയാണെങ്കിൽ ശ്രദ്ധിക്കണം.
- വൻകുടലിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഉദരകോശങ്ങളിൽ അസ്വസ്ഥതയ്ക്ക് കാരണമാകും. ഇതും ലാക്ടോസ് ഇൻടോളറൻസ് മൂലമാകാം.
- ലാക്ടോസ് ഇൻടോളറൻസ് സങ്കീർണ്ണമാണെങ്കിൽ വിട്ടുമാറാത്ത പനി ഉണ്ടാകും.