Thursday, May 9, 2024
spot_img

കാത്തിരിക്കാനാവില്ല !! ചിത്രീകരണം പൂർത്തിയാകുന്നതിന് മുന്നേ കാന്താര പ്രീക്വലിന്റെ ഒടിടി അവകാശം സ്വന്തമാക്കി ആമസോൺ പ്രൈം ! മുടക്കിയത് വമ്പൻ തുകയെന്ന് റിപ്പോർട്ട്

രാജ്യം മുഴുവൻ തരംഗമായി മാറിയ കന്നഡ ചിത്രം കാന്താരയുടെ പ്രീക്വലിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. വമ്പൻ പ്രതീക്ഷയുള്ള ചിത്രത്തിൻറെ ചിത്രീകരണം തുടരുകയാണ്. കാന്താര ചാപ്റ്റർ 1 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും കഴിഞ്ഞ വർഷം തന്നെ പുറത്ത് വന്നിരുന്നു. ഡിസംബർ ആദ്യ വാരമാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ ഒടിടി അവകാശം വിറ്റുപോയെന്നാണ് വിവരം. വമ്പൻ തുക മുടക്കി ആമസോൺ പ്രൈം വീഡിയോസ് ചിത്രത്തിൻറെ ഒടിടി അവകാശം വാങ്ങിയിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോസിൻറെ 2024 ലെ വിവിധ പരിപാടികൾ പ്രഖ്യാപിക്കുന്ന വേദിയിലാണ് ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടത് . ചിത്രത്തിൻറെ സംവിധായകനും പ്രധാന താരവുമായ ഋഷഭ് ഷെട്ടി തന്നെ വേദിയിൽ എത്തുകയും ചെയ്തു.

കാന്താരയുടെ രണ്ടാം ഭാഗം ആണെങ്കിലും പ്രീക്വലാണ് ചാപ്റ്റർ 1 എത്തുക. അതായത്, ഒന്നാം ഭാഗത്തിൽ പറഞ്ഞിട്ടുള്ള കഥയ്ക്ക് എന്ത് നടന്നു എന്നുള്ളതാണ് പുതിയ ചിത്രം പറയുന്നത്. കെജിഎഫ്, കെജിഎഫ് 2, സലാർ പോലുള്ള പാൻ ഇന്ത്യൻ ഹിറ്റുകൾ ഒരുക്കിയ ഹോംബാലെ ഫിലിംസാണ് ചിത്രത്തിൻറെ നിർമാണം.

Related Articles

Latest Articles