തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് വീണ്ടും ആശുപത്രിയില് പ്രവേശിച്ചു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടര്ന്നാണ് രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
സ്വര്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് കാണിച്ച് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്കിയതിനു പിന്നാലെയാണ് രവീന്ദ്രനെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാണ് ഇഡി നോട്ടീല് ആവശ്യപ്പെട്ടിരിക്കുന്നത്.

