Friday, October 2, 2026

അഭിമാനം: ഗുസ്തിയില്‍ രവി കുമാര്‍ ദഹിയ ഫൈനലില്‍; ടോക്യോയില്‍ നാലാം മെഡലുറപ്പിച്ച് ഭാരതം

ടോക്യോ: ടോക്യോയില്‍ നാലാം മെഡലുറപ്പിച്ച് ഇന്ത്യ. പുരുഷന്‍മാരുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയ ഫൈനലില്‍ കടന്നു. കസാഖ്സ്താന്റെ നൂറിസ്ലാം സനയെവയെ തകര്‍ത്താണ് രവികുമാറിന്റെ ഫൈനല്‍ പ്രവേശനം. ഒളിംപിക്‌സ് ഗുസ്‌തി ഫൈനലിലെത്തുന്ന അഞ്ചാം ഇന്ത്യന്‍ താരമാണ് രവി കുമാര്‍ ദഹിയ. സുശീല്‍ കുമാറിന് ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ഗുസ്‌തി താരം കൂടിയാണ്.

നേരത്തെ കൊളംബിയയുടെ ഓസ്‌കര്‍ അര്‍ബനോയെ 13-2 എന്ന സ്‌കോറിന് തകര്‍ത്ത് ക്വാര്‍ട്ടറിലെത്തിയ രവികുമാര്‍ ബള്‍ഗേറിയയുടെ ജോര്‍ജി വാംഗളോവിനെ 14-4 എന്ന സ്‌കോറിന് മറികടന്ന് സെമി ഉറപ്പാക്കിയിരുന്നു. അതേസമയം രവികുമാറിനു പുറമെ ഫ്രീസ്റ്റൈൽ 86 കിലോഗ്രാം വിഭാഗത്തിൽ ദീപക് പൂനിയ സെമിഫൈനലിൽ കടന്നിട്ടുണ്ട്. അതേസമയം, വനിതകളുടെ ഫ്രീസ്റ്റൈൽ (57 കിലോഗ്രാം) വിഭാഗത്തിൽ ഇന്ത്യയുടെ അൻഷു മാലിക്ക് തോറ്റ് പുറത്തായി.

പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി. യോഗ്യതാ മത്സരത്തിലെ ആദ്യ ശ്രമത്തില്‍ത്തന്നെ 86.65 മീറ്റര്‍ ദൂരം കുറിച്ചതിനെത്തുടര്‍ന്നാണ് നീരജ് ചോപ്ര ഫൈനലിൽ കടന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles