Thursday, October 15, 2026

തൃശൂരിൽ സെയില്‍സ് ഗേളായ 24കാരി സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

തൃശൂർ : സ്വകാര്യ ഹോസ്റ്റലിൽ താമസിച്ചു വരികയായിരുന്ന പെൺകുട്ടിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ചാവക്കാട് തൊട്ടാപ്പ് സ്വദേശിനി‌ റിൻസിയെയാണ് (24) ഇന്ന് രാവിലെ പതിനൊന്നരയോടെ തൃശൂര്‍ കിഴക്കേകോട്ട ഉദയനഗര്‍ റോഡിലെ ‘നക്ഷത്ര’ ലേഡീസ് ഹോസ്റ്റലിൽ ഇവർ താമസിച്ചിരുന്ന മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ ഈ മുറിയില്‍ ഒരു വർഷമായി റിന്‍സി താമസിച്ചുവരികയാണ്.

മുറിയിലെ ഫാനിൽ ഷാൾ ഉപയോഗിച്ച് കെട്ടിതൂങ്ങി മരിച്ചനിലയിലാണ് റിന്‍സിയെ കണ്ടെത്തിയത്. തൃശൂർ ജയ്ഹിന്ദ് മാർക്കറ്റിലെ തുണിക്കടയിൽ സെയില്‍സ് ഗേളായി ജോലി ചെയ്ത് വരികയായിരുന്നു റിൻസി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം തൃശൂർ മെഡി.കോളജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Related Articles

Latest Articles