Thursday, May 16, 2024
spot_img

രാത്രിയിൽ കുറ്റിക്കാടിനരികിൽ ഒരു കാർ! പെട്രോളിങ്ങിനിറിങ്ങിയ പോലീസ് പരിശോധനയിൽ കണ്ടത് 17കാരനെ പീഡിപ്പിക്കുന്ന 48 കാരനെ; തിരൂർ സ്വദേശി റഷീദ് പിടിയിൽ

മലപ്പുറം: കുറ്റിപ്പുറത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡിപ്പിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. തിരൂർ പുറത്തൂർ സ്വദേശി റഷീദ് ആണ് പിടിയിലായത്. ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്നയാളാണ് റഷീദ്.

കഴിഞ്ഞ ദിവസം കുറ്റിപ്പുറം മറവഞ്ചേരിയിൽ പോലീസുകാർ പട്രോളിങ്ങിനിറങ്ങിയപ്പോഴാണ് അസാധാരണ സാഹചര്യത്തിൽ കുറ്റിക്കാടിനരികിൽ കാർ നിർത്തിയിട്ടത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ പോലീസുകാർ അടുത്ത് ചെന്ന് പരിശോധിച്ചപ്പോഴാണ് റഷീദ് പതിനേഴുവയസുകാരനെ പീഡിപ്പിക്കുന്നത് കണ്ടത്. എന്നാൽ പോലീസെത്തിയത് കണ്ടതോടെ ഇയാൾ ഉടൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

പിന്നീട് പോലീസ് ബന്ധുക്കൾക്കൊപ്പം കുട്ടിയെ സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു. ആൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പുറത്തൂരിലെ വീടിന് സമീപത്ത് നിന്ന് പിടികൂടിയത്. പോലീസുകാർ തന്നെ സാക്ഷികളായ സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Related Articles

Latest Articles