Tuesday, April 30, 2024
spot_img

വിശാഖപട്ടണം തുറമുഖത്ത് തീപിടിത്തം; നിർത്തിയിട്ടിരുന്ന 40 ലധികം ബോട്ടുകൾ കത്തിനശിച്ചു, ആളപായമില്ല; അജ്ഞാത സംഘം തീയിട്ടതെന്ന് മത്സ്യത്തൊഴിലാളികൾ

അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം തുറമുഖത്ത് വൻ തീപിടിത്തം. നിർത്തിയിട്ടിരുന്ന 40 ലധികം മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു. തീപിടിത്തത്തിൽ ആളപായമില്ല. കഴിഞ്ഞ ദിവസം
അർദ്ധരാത്രിയോടെയായിയുരുന്നു തീപിടിത്തമുണ്ടായത്.

രാത്രി ഹാർബറിൽ നിന്നും തീയും പുകയും ഉയരുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവർ എത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ അതിവേഗം മറ്റ് ബോട്ടുകളിലേക്കും പടർന്നു. തുടർന്ന് വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. പോലീസും ഫയർഫോഴ്‌സും എത്തി തീ അണയ്ക്കു
മ്പോഴേയ്ക്കും ബോട്ടുകൾ കത്തിനശിച്ചിരുന്നു.

ബോട്ടുകൾക്ക് സമീപം നിർത്തിയിട്ടിരുന്ന വള്ളങ്ങളും നശിച്ചു. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത് എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഒരു സംഘം മനപ്പൂർവ്വം ബോട്ടിന് തീയിട്ടതാണെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
സംഭവം അറിഞ്ഞ് വിശാഖപട്ടനം ഡെപ്യൂട്ടി കമ്മീഷണർ സ്ഥലത്ത് എത്തി. പോലീസ് പരിശോധന പ്രദേശത്ത് ഇപ്പോഴും തുടരുകയാണ്.

Related Articles

Latest Articles