Friday, October 9, 2026

വയനാട്ടിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി;യാത്രക്കാർ രക്ഷപ്പെട്ടു

വയനാട്:പിണങ്ങോട് പുഴക്കലിൽ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി.അപകടത്തിൽ കടയുടെ ഒരു ഭാഗം പൂർണമായി തകർന്നിട്ടുണ്ട്.പടിഞ്ഞാറത്തറ സ്വദേശികളായ രണ്ട് പേർ സഞ്ചരിച്ച ക്വാളിസ് കാറാണ് അപകടത്തിൽപ്പെട്ടത്. ഇരുവരും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

പൊഴുതന ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് ഞായറാഴ്ച പുലർച്ചെ റോഡരികിലെ പലചരക്ക് കടയിലേക്ക് ഇടിച്ചു കയറിയത്. കാറിന്റെ നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles