Thursday, May 2, 2024
spot_img

ബാലരാമപുരത്തെ തെരുവ്നായ ആക്രമണം; കുഞ്ഞുങ്ങൾ ഉൾപ്പടെ നാലുപേരെ കടിച്ച നായയെ ചത്തനിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ബാലരാമപുരത്ത് നാലുപേരെ കടിച്ച തെരുവു നായയെ ചത്തനിലയിൽ കണ്ടെത്തി. ഇന്നലെ ബാലരാമപുരത്ത് കുഞ്ഞുങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായ പ്രദേശത്താണ് തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. രണ്ടു കുട്ടികൾ ഉൾപ്പടെ നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. വെങ്ങാനൂർ പഞ്ചായത്ത്, പുത്തൻകാനം എന്നീ പ്രദേശത്താണ് തെരുവുനായ ആക്രമണം ഉണ്ടായത്.

വീട്ടുമുറ്റത്തു നിന്ന മൂന്നുവയസുകാരിയുടെ മുഖത്ത് ആണ് നായ കടിച്ചത്. പരിക്കേറ്റ കുട്ടിയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി. അതേസമയം ഇന്നലെത്തന്നെ ബാലരാമപുരത്ത് മംഗലത്ത് കോണത്ത് രണ്ട് വയസ്സുകാരനെ തെരുവുനായ ആക്രമിച്ചിരുന്നു. രാവിലെ വീടിന് മുന്നില്‍ കളിക്കുകയായിരുന്ന രണ്ട് വയസ്സുകാരന്‍ ദീക്ഷിതിനെയാണ് തെരുവുനായ ആക്രമിച്ചത്. നായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കുട്ടി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ വീട്ടുകാരാണ് നായയില്‍ നിന്ന് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.

Related Articles

Latest Articles