Thursday, September 24, 2026

വീരേന്ദ്രകുമാറിനെയും മാതൃഭൂമിയെയും ട്രോളിക്കൊന്ന് ജയശങ്കര്‍

കൊച്ചി: മീശ വിവാദത്തിൽ എൻ എസ് എസ്സിനോട് മാപ്പുപറഞ്ഞ മാതൃഭൂമിയെ ട്രോളി അഡ്വക്കേറ്റ് ജയശങ്കർ. തന്‍റെ ഫേസ്ബുക്കിലൂടെയാണ് ജയശങ്കർ മാതൃഭൂമിയെയും മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ്ങ് ഡയറക്ടർ എംപി വീരേന്ദ്രകുമാറിനെയും പരിഹാസരൂപേണ വിമർശിച്ചത്.

‘ഹിന്ദു വികാരം വൃണപ്പെടുത്തിയതിൽ ഖേദിക്കുന്നു എന്ന രണ്ടു വരി പത്രത്തിൽ അച്ചടിക്കാൻ മടിച്ച മഹാ വിപ്ലവകാരിയാണ് സഖാവ് എംപി വീരേന്ദ്രകുമാർ എംപി. അദ്ദേഹം ഇപ്പോൾ പെരുന്നയിൽ ചെന്നു വാക്കാലും രേഖാമൂലവും മാപ്പു പറഞ്ഞു. എല്ലാ നായന്മാരും വീണ്ടും മാതൃഭൂമി വരുത്തി വായിക്കണമെന്ന് സമുദായ ഉടമസ്ഥൻ ഫത്‌വയും പുറപ്പെടുവിച്ചു.’ എന്നാണ് ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

https://www.facebook.com/AdvocateAJayashankar/photos/a.753112281485167/2172825312847183

Related Articles

Latest Articles