Thursday, October 15, 2026

കണ്ണില്ലാത്ത ക്രൂരത; പ്ലേ സ്കൂളിൽ പോകാൻ മടി കാണിച്ചു, വർക്കലയിൽ മൂന്ന് വയസ്സുകാരിക്ക് മുത്തശ്ശിയുടെ ക്രൂര മർദ്ദനം

തിരുവനന്തപുരം: പ്ലേ സ്കൂളിൽ പോകാൻ മടി കാണിച്ചതിനെത്തുടർന്ന് മൂന്ന് വയസ്സുകാരിയെ ക്രൂരമായി മർദ്ദിച്ച് മുത്തശ്ശി. വർക്കലയിലാണ് സംഭവം.സ്കൂളിൽ പോകാൻ മടി കാണിച്ചതിന് വീടിനടുത്തെ ഇടവഴിയിൽ വെച്ച് മുത്തശി കുഞ്ഞിനെ പൊതിരെ തല്ലുകയായിരുന്നു. പ്ലേ സ്കൂളിലേക്കുള്ള വഴിയിൽ വെച്ച് കുട്ടിയെ മുത്തശി തല്ലുന്നതിന്റെ വീഡിയോ അയൽവാസിയായ യുവതി മൊബൈലിൽ പകർത്തിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

തിങ്കളാഴ്ച രാവിലെ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യം പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. നാട്ടുകാർ പിന്നീട് പൊലീസിൽ പരാതിപ്പെട്ടു. ബാലാവകാശ നിയമ പ്രകാരം പോലീസ് കേസെടുത്തു.

Related Articles

Latest Articles