മാനന്തവാടി : വയനാട് കാട്ടിക്കുളത്ത് രണ്ടു പേരെ ആക്രമിച്ച് പരിക്കേൽപ്പിച്ച പുലിയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. ചേലൂര് മണ്ണൂണ്ടി കോളനിക്കു സമീപം തടയണയോടു ചേര്ന്ന ഭാഗത്ത് വച്ചാണ് പുലിയുടെ ആക്രമണത്തില് സഹോദരന്മാരായ രണ്ടു ചേലൂര് പഴയ തോട്ടം കോളനിയിലെ മാധവന് (45), രവി (32) എന്നിവർക്ക് പരിക്കേറ്റത്. തുടർന്ന് ഇരുവരെയും മാനന്തവാടി മെഡിക്കല് കോളജില് പ്രവേശിപ്പിച്ചു.
മേയ്ക്കാൻ വിട്ട ആടുകളെ തിരികെ കൂട്ടിക്കൊണ്ട് വരാൻ പോയപ്പോഴായിരുന്നു അപ്രതീക്ഷിതമായി പുലിയുടെ ആക്രമണമുണ്ടായത്. പിന്നാലെ വനപാലകരും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. പുലിയുടെ കഴുത്തിൽ മാരകമായ മുറിവേറ്റ നിലയിലാണ്.

