Thursday, May 9, 2024
spot_img

ആറളത്ത് വിറക് ശേഖരിക്കാന്‍ പോയ വനവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; പ്രതിഷേധവുമായി നാട്ടുകാർ !

കണ്ണൂര്‍: വിറക് ശേഖരിക്കാന്‍ പോയ വനവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു.ആറളം ഫാമിലെ പത്താം ബ്ലോക്കിലെ രഘുവാണ് കൊല്ലപ്പെട്ടത്. 44 വയസായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ആക്രമണം. നിരവധി പേരടങ്ങുന്ന ഒരു സംഘമായിട്ടായിരുന്നു ഇവർ വിറക് ശേഖരിക്കാൻ പോയത്. ഇതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം.

അപ്രതീക്ഷിതമായ ആക്രമണത്തിൽ ഞെട്ടിയ സംഘം ചിതറിയോടി. ഇതിനിടെ രഘുവിനെ കാട്ടാന ചവിട്ടുകയായിരുന്നു. മറ്റുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ രഘുവിനെ പേരാവൂരിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനകം ആറളം ഫാമിലെ വിവിധ ബ്ലോക്കുകളിലായി 12 പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. സ്ഥലത്ത് പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്.

Related Articles

Latest Articles