Saturday, April 27, 2024
spot_img

‘വിദ്യാർത്ഥികളുടെ ആഭാസം’ ! കൊടിയെ ചൊല്ലി തർക്കം: തൃശൂർ ഗവൺമെന്റ് ലോ കോളേജിൽ കെഎസ്‍യു – എസ്എഫ്ഐ സംഘർഷം;എട്ട് പേർക്ക് പരിക്ക്

തൃശൂർ : ഗവൺമെന്റ് ലോ കോളേജിൽ കെഎസ്‍യു – എസ്എഫ്ഐ സംഘർഷം.നാല് എസ്എഫ്ഐ പ്രവർത്തകർക്കും നാല് കെഎസ്‍യു പ്രവർത്തകർക്കും സംഘർഷത്തിൽ പരിക്കേറ്റു.ഇവരെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ക്യാമ്പസിലെ കെഎസ്‍യു പ്രവർത്തകർ സ്ഥാപിച്ച കൊടി മാറ്റിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലെത്തിയത് എന്നാണ് കോളേജിലെ കെഎസ്‌യു പ്രവർത്തകരുടെ ആരോപണം. തിരുവനന്തപുരം ലോ കോളേജിലെ സംഘർഷത്തിന് പിന്നാലെയാണ് കെഎസ്‍യു കൊടികൾ തൃശൂർ ലോ കോളേജിലും നശിപ്പിക്കപ്പെട്ടതെന്ന് ഇവർ കുറ്റപ്പെടുത്തി. എന്നാൽ എസ്എഫ്ഐ പ്രവർത്തകനായ വിദ്യാർത്ഥിയെ കെഎസ്‍യു പ്രവർത്തകർ റാഗ് ചെയ്തതിനെ തുടർന്നാണ് പ്രശ്നം തുടങ്ങിയതെന്നാണ് എസ്എഫ്ഐ മറുപടി നൽകിയത്.

Related Articles

Latest Articles