Thursday, September 24, 2026

ബസില്‍ വച്ച്‌ സഹയാത്രികയെ കയറിപിടിച്ചു; കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍ പിടിയിൽ

ഇടുക്കി: കെഎസ്ആർടിസി ബസിൽ വച്ച് യാത്രക്കാരിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ (KSRTC) കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍ പിടിയിൽ. കട്ടപ്പന ഡിപ്പോയിലെ ക്ലര്‍ക്ക് തിരുവനന്തപുരം സ്വദേശി ഹരീഷ് മുരളിയാണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനക്ക് വരികയായിരുന്ന ബസ്സില്‍ വെച്ച് തൊട്ടടുത്ത സീറ്റില്‍ ഇരുന്ന പെണ്‍കുട്ടിയെ ഇയാള്‍ കയറി പിടിക്കുകയായിരുന്നു.

തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ കുളമാവ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Latest Articles