Monday, May 6, 2024
spot_img

ദേശീയ ബൈക്ക് റേസിങ്ങിനിടെ അപകടം; 13 വയസ്സുകാരനായ മത്സരാർത്ഥിക്ക് ദാരുണാന്ത്യം

ചെന്നൈ : ദേശീയ ബൈക്ക് റേസിങ് മത്സരത്തിനിടെയുണ്ടായ അപകടത്തിൽ 13 വയസ്സുകാരനായ മത്സരാർത്ഥി മരിച്ചു. ബെംഗളൂരു സ്വദേശിയായ ശ്രേയസ് ഹരീഷാണ് അപകടത്തിൽ മരിച്ചത്. മദ്രാസ് ഇന്റർനാഷനൽ സർക്കീട്ടിൽ മത്സരം ആരംഭിച്ചതിന് തൊട്ടുപിന്നാലെ ദേശീയ ജേതാവായ ശ്രേയസിന്റെ ബൈക്ക് നിയന്ത്രണം നഷ്ടമായി ഇടിച്ചു മറിയുകയായിരുന്നു.

ദേശീയ തലത്തിൽ തുടർച്ചയായി 4 മത്സരങ്ങളിൽ ഉൾപ്പെടെ ജേതാവായതോടെയാണ് ശ്രേയസ് ഹരീഷ് ശ്രദ്ധിക്കപ്പെടുന്നത്. മലേഷ്യയിൽ ഈ മാസം നടക്കാനിരുന്ന മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ശ്രേയസ്. ദുരന്തത്തെ തുടർന്ന് ഇന്നും നാളെയുമുള്ള മത്സരങ്ങൾ റദ്ദാക്കിയതായി മദ്രാസ് മോട്ടോർ സ്‌പോർട്‌സ് ക്ലബ് അറിയിച്ചു.

Related Articles

Latest Articles