Thursday, September 24, 2026

വില്ലനായി വാഹനാപകടം; കാനഡയിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു

ടോറന്റോ: കാനഡയിൽ വാഹനാപകടത്തിൽ (Accident In Canada)അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. ടോറൻോയിൽ ആണ് സംഭവം. മരിച്ച വിദ്യാർത്ഥികളെല്ലാം പഞ്ചാബ് സ്വദേശികളെന്നാണ് വിവരം. ഹർപ്രീത് സിങ്, ജസ്പിന്ദർ സിങ്, കരൺപാൽ സിങ്, മോഹിത് ചൗഹാൻ, പവൻ കുമാർ എന്നിവരാണ് മരിച്ചത്.

ഹൈവേ 401-ൽ പാസഞ്ചർ വാനിൽ പടിഞ്ഞാറോട്ട് പോകുകയായിരുന്ന ഇവർ പുലർച്ചെ 3:45ഓടെ ട്രാക്ടർ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റെന്നും ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയ അറിയിച്ചു. മരിച്ചവരുടെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കോൺസുലേറ്റ് ജനറലിന്റെ ഓഫീസ് വ്യക്തമാക്കി.

Related Articles

Latest Articles