Saturday, October 10, 2026

പെൺകുട്ടിയെ വീട്ടിൽ കയറി കടന്നുപിടിച്ച പ്രതി അറസ്റ്റിൽ : പിടിയിലായത് കൊല്ലം സ്വദേശി ശ്യാം രാജ്

തിരുവനന്തപുരം : പെൺകുട്ടിയെ വീട്ടിൽ കയറി കടന്നുപിടിച്ച പ്രതിയെ പിടികൂടി. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം രാജ് ആണ് പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്കാണ് വീട്ടിനുള്ളിൽ കയറി പ്രതി പെൺകുട്ടിയെ കടന്നു പിടിച്ചത്.

പഴനി തീർത്ഥാടകൻ എന്ന വ്യാജേനയാണ് ഇയാൾ വീട്ടിൽ കയറിയതും തുടർന്ന് പെൺകുട്ടിയെ കയറി പിടിച്ചതും. . പെൺകുട്ടി ഒറ്റക്കായിരുന്ന സമയത്താണ് യുവാവ് വീട്ടിൽ എത്തിയത്. പെൺകുട്ടിക്ക് ഭസ്മം നൽകാനെന്ന വ്യാജേന ഇയാൾ കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതോടെ അയൽവാസികൾ ഓടിയെത്തിയെങ്കിലും അതിനുള്ളിൽ ഇയാൾ രക്ഷപ്പെട്ടിരുന്നു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ സമീപത്തെ സ്ഥാപനങ്ങളിൽ നിന്ന് പോലീസിന് ലഭിച്ചിരുന്നു.

Related Articles

Latest Articles