Wednesday, September 23, 2026

അനൂപ് മേനോന്‍ നായകനാകുന്ന ‘പത്മ’ അണിയറയില്‍ ഒരുങ്ങുന്നു

അനൂപ് മേനോന്‍ നായകനാകുന്ന ‘പത്മ‘ അണിയറയില്‍ ഒരുങ്ങുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്നത് അനൂപ് മേനോൻ തന്നെയാണ്. സുരഭി ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇരുപതോളം പുതുമുഖ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. കൂടാതെ മെറീന മൈക്കിള്‍, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്.

ചിത്രത്തിന്‍ന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് മഹാദേവന്‍ തമ്പിയാണ്. സംഗീതം-നിനോയ് വര്‍ഗീസ്, പ്രൊജക്‌ട് ഡിസൈനര്‍-ബാദുഷ, കല-ദുന്‍ദു രഞ്ജീവ്, എഡിറ്റര്‍-സിയാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനില്‍ ജി, ഡിസൈന്‍-ആന്റണി സ്റ്റീഫന്‍, വാര്‍ത്ത പ്രചരണം- പി. ശിവപ്രസാദ്.

Related Articles

Latest Articles