Monday, April 29, 2024
spot_img

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ; പൊന്നാടയണിയിച്ച് അധികൃതർ, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ. ദർശനത്തിനുശേഷം ക്ഷേത്രത്തിന് പുറത്തിറങ്ങിയ മോഹൻലാലിനെ പൊന്നാടയണിയിച്ചാണ് അധികൃതർ സ്വീകരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹം ദർശനം നടത്തിയത്. ക്ഷേത്ര അധികൃതർക്കൊപ്പം ചിത്രങ്ങൾ എടുത്തതിന് ശേഷമാണ് മോഹൻലാൽ ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്. തെക്കേ നടയിൽ നിന്നും പുറത്തുവരുന്ന ലാലിന്റെ ചിത്രങ്ങൾ ഫാൻസ്‌ പേജുകൾ ആഘോഷമാക്കുകയാണ്.

പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ആഴ്ചകളായി മോഹൻലാൽ തലസ്ഥാനത്തുണ്ട്. വർഷങ്ങൾക്കു ശേഷമാണ് മോഹൻലാൽ തിരുവനന്തപുരത്ത് സിനിമാ ചിത്രീകരണത്തിനെത്തുന്നത്. ജീത്തു ജോസഫ് ചിത്രം ‘നേരി’ന്റെ പ്രധാന ലൊക്കേഷൻ തിരുവനന്തപുരമാണ്.

2016 ലും മോഹൻലാൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിയിരുന്നു. അന്ന് സുഹൃത്തുക്കളായ ജി. സുരേഷ് കുമാര്‍, എം.ബി.സനില്‍ കുമാര്‍ എന്നിവർ കൂടെയുണ്ടായിരുന്നു.

Related Articles

Latest Articles