Saturday, May 11, 2024
spot_img

മിന്നൽ അളിയന് ആശംസകളെന്ന് പൃഥ്വിരാജ്: നന്ദി ചേട്ടായെന്ന് ടൊവിനൊ തോമസ്

മലയാളത്തിന്റെ സൂപ്പർ ഹീറോ എന്ന് വിളിക്കുന്ന ടൊവിനൊ തോമസിന്റെ പിറന്നാൾ ആണിന്ന്. നിരവധിപേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. എന്നാൽ ഇത്തവണ ‘മിന്നല്‍ മുരളി’ എന്ന സിനിമയോട് ചേർത്താണ് ആശംസകൾ.

‘മിന്നല്‍ മുരളി’ ചിത്രം വൻ വിജയമായിരിക്കുന്ന സന്തോഷത്തിലാണ് ഇത്തവണ ടൊവിനൊ തോമസ് ജന്മദിനം ആഘോഷിക്കുന്നത്. അതിനാൽ തന്നെ പൃഥ്വിരാജ് ടൊവിനൊ തോമസിന് ആശംസകള്‍ നേര്‍ന്നത് സന്തോഷ ജന്മദിനം ‘മിന്നല്‍ അളിയാ’ എന്ന് പറഞ്ഞുകൊണ്ടാണ്.

ടോവിനോയുടെ മാസ് ചിത്രം കൂടി പങ്കുവെച്ചാണ് പൃഥ്വിരാജ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ‘നന്ദി ചേട്ടാ’ എന്ന് ടൊവിനൊ തോമസ് മറുപടിയും എഴുതിയിരിക്കുന്നു. അതേസമയം ‘മിന്നല്‍ മുരളി’ ചിത്രത്തിന്റെ മെയ്ക്കിംഗ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മിന്നല്‍ മുരളി ചിത്രത്തിലെ കൗതുക കാഴ്ചകള്‍ക്ക് പുറമേ അഭിനേതാക്കളുള്‍പ്പടെ വീഡിയോയില്‍ അനുഭവം പങ്കുവയ്‍ക്കുകയും ചെയ്യുന്നു.

Related Articles

Latest Articles