Sunday, May 5, 2024
spot_img

ദേവസ്വം മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിക്കണം! ഭണ്ഡാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും, സംസ്ഥാനത്തെ മിത്ത് വിവാദത്തിൽ പ്രതികരിച്ച് നടൻ സലീം കുമാർ

സംസ്ഥാനത്ത് ഒന്നടങ്കം ചർച്ചയായ മിത്ത് വിവാദത്തിൽ പ്രതികരിച്ച് നടൻ സലീം കുമാർ രംഗത്ത്. മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണെന്നാണ് നടൻ പറയുന്നത്. റിയാലിറ്റിയുടെ വിജയത്തിന് വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും ഭണ്ഡാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കാമെന്നും താരം പ്രതികരിച്ചു. തൻെറ ഫേസ് ബുക്കിലൂടെയാണ് നടൻ തന്റെ പ്രതികരണം അറിയിച്ചത്. സോഷ്യൽ മീഡിയ ഒന്നടങ്കം നടന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ്. നിരവധിപേരാണ് പിന്തുണയുമായി രംഗത്തെത്തിയത്. മിത്ത് മിത്താണെന്നും വിശ്വാസം വിശ്വാസമാണെന്നും രണ്ടിനെയും രണ്ടായി കാണണമെന്നുമുള്ള അഭിപ്രായങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്നത്. ഒരുവിഭാഗത്തിന്റെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന തരത്തിലാണ് സ്പീക്കറുടെ പ്രസ്താവനയെന്നും തുറന്നടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണ്.
മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ
റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി
ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്..

Related Articles

Latest Articles