Sunday, October 4, 2026

നടി ദേവിക നമ്പ്യാർ വിവാഹിതയായി; വരൻ സംഗീത സംവിധായകൻ; ചിത്രങ്ങൾ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ ദേവിക നമ്പ്യാർ വിവാഹിതയായി. രാക്കുയിലി’ലെ തുളസിയിലൂടെ പ്രേക്ഷക പ്രിയങ്കരിയായ ദേവിക നമ്പ്യാരും പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവും ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്ര നടയിൽവെച്ചാണ് വിവാഹിതരായത്. ലളിതമായി നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഇപ്പോൾ ‘ഒരു ചിരി ഇരുചിരി ബംബർ ചിരി’ യുടെ അവതാരക കൂടിയാണ് ദേവിക. ജനുവരി 25 ചൊവ്വാഴ്ച ട്രിവാൻഡ്രം ക്ലബ്ബിൽ വിരുന്നു സൽക്കാരം നടക്കും. സെറ്റും മുണ്ടുമായിരുന്നു ദേവികയുടെ വിവാഹവേഷം. കസവ് മുണ്ടും നേര്യതുമായിരുന്നു വിജയ്‌യുടെ വേഷം. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

രാക്കുയിലിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദേവികയാണ്. തുളസി എന്ന കഥാപാത്രത്തിലൂടെ ദേവിക മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട്. അഭിനയത്തിനു പുറമേ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്. കോമഡി ഫെസ്റ്റിവൽ, ചിരിമ സിനിമ തുടങ്ങി നിരവധി പരിപാടികളുടെ അവതാരകയായിരുന്നു. മാത്രമല്ല എം.എ.നസീര്‍ സംവിധാനം ചെയ്ത പരിണയത്തിലൂടെയാണ് സീരിയലിലേക്കുളള ദേവികയുടെ തുടക്കം. അതേസമയം റിയാലിറ്റി ഷോയിലൂടെയായി ശ്രദ്ധ നേടിയ ഗായകനാണ് വിജയ്. തങ്ങളുടേത് പ്രണയവിവാഹമല്ലെന്ന് ദേവിക മുൻപ് പറഞ്ഞിരുന്നു.

Related Articles

Latest Articles