Monday, January 12, 2026

സിബിഐ വിരുദ്ധ ഹര്‍ത്താല്‍ പിന്നാലെ വരുന്നുണ്ട്, സി.പി.എമ്മിന് എതിരെ പരിഹാസവുമായി അഡ്വ.എ ജയശങ്കര്‍

തിരുവനന്തപുരം: പെരിയ ഇരട്ട കൊലപാതക കേസില്‍ ഉദുമ മുന്‍ എംഎല്‍എയും സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെവി കുഞ്ഞിരാമനെ സിബിഐ പ്രതി ചേർത്തതിന് പിന്നാലെ പിന്നാലെ സി.പി.എമ്മിന് എതിരെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് അഡ്വ.എ ജയശങ്കര്‍.

ജനനേതാക്കളെ കള്ളക്കേസില്‍ കുടുക്കി അവരുടെ രാഷ്ട്രീയ ഭാവി തകര്‍ക്കാനും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ കളങ്കപ്പെടുത്താനും സിബിഐയെ കരുവാക്കി കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന കുത്സിത ശ്രമം തിരിച്ചറിഞ്ഞ് പ്രതിഷേധിക്കണമെന്ന് ജയശങ്കര്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പ്രതിഷേധിക്കുക.
ജനനേതാക്കളെ കളളക്കേസിൽ കുടുക്കി രാഷ്ട്രീയ ഭാവി തകർക്കാനും പാവപ്പെട്ടവരുടെ പാർട്ടിയുടെയും ജനകീയ സർക്കാരിൻ്റെയും പ്രതിച്ഛായ കളങ്കപ്പെടുത്താനും സിബിഐയെ കരുവാക്കി കോൺഗ്രസ്- ബിജെപി അച്ചുതണ്ട് നടത്തുന്ന കുത്സിത ശ്രമം തിരിച്ചറിയുക, പ്രതിഷേധിക്കുക!
സിബിഐ വിരുദ്ധ ഹർത്താൽ പിന്നാലെ വരുന്നുണ്ട്. കാത്തിരിക്കുക.

Related Articles

Latest Articles