Friday, October 9, 2026

സ്ത്രീകൾക്ക് അഫ്ഗാനിൽ രക്ഷയില്ല!!! താലിബാന്റെ കഠോര ഭരണത്തിനെതിരെ ശബ്ദമുയർത്തിയ സർവ്വകലാശാല പ്രൊഫസർ അറസ്റ്റിൽ

കാബൂൾ: താലിബാൻ ഭരണത്തിനെ വിമർശിച്ച സർവകലാശാല പ്രൊഫസർ അറസ്റ്റിൽ (Afghan Professor Arrested For Criticising Taliban Rule). ഫൈസുള്ള ജലാലിനെയാണ് താലിബാൻ തടവിലാക്കിയത്. ഏറെ കാലമായി കാബൂൾ സർവകലാശാലയിലെ നിയമ-പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ പ്രൊഫസറായി സേവമനുഷ്ഠിച്ചു വരികയായിരുന്നു ഫൈസുള്ള ജലാൽ. എന്നാൽ താലിബാൻ അധികാരത്തിലെത്തിയ ശേഷം രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും, താലിബാൻ ഭരണത്തിന്റെ പരാജയത്തെക്കുറിച്ചും ഫൈസുള്ള ജലാൽ വിമർശിച്ചിരുന്നു. എന്നാൽ അന്താരാഷ്‌ട്ര മനുഷ്യാവകാഷ സംഘടനകൾ ഫൈസുള്ളയുടെ അറസ്റ്റിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

നിരവധി ടെലിവിഷൻ പരിപാടികളിലും, മറ്റ് സമൂഹമാധ്യമങ്ങളിലും ജലാൽ താലിബാനെതിരെ ശബ്ദമുയർത്തിയിരുന്നു. ഇതിനെതിരെയാണ് താലിബാൻ ഭരണകൂടം നടപടി സ്വീകരിച്ചത്.
അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് ഇവിടെ രക്ഷയില്ലെന്നും, പല നിയമങ്ങളും ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയാണെന്നും ഫൈസുള്ള ജലാൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ഇയാളെ പിടികൂടി താലിബാൻ ഭരണത്തിനെതിരെ ശബ്ദമുയർത്തുന്നവർക്ക് മറുപടി നൽകി എന്നാണ് താലിബാൻ വക്താവ് സാബിഹുല്ല മുജാഹിദ് അറിയിച്ചത്.

ഭരണകൂടം ഇത്തരം ആളുകളെ വളരാൻ അനുവദിക്കില്ലെന്നും താലിബാനെ വിമർശിക്കുന്നവർക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്നും സാബിഹുല്ല മുജാഹിദ് താക്കീത് നൽകി. താലിബാൻ വക്താവ് മുഹമ്മദ് നയീമിനെ ഫൈസുള്ള ജലാൽ കന്നുകാലികളോട് ഉപമിച്ചിരുന്നു. ഇതും വിവാദമായിരുന്നു.

Related Articles

Latest Articles