Sunday, May 19, 2024
spot_img

യേശുദാസ് ദുഷ്ടനും അഹങ്കാരിയും ആണ്, യേശുദാസിനെക്കാൾ നന്നായി മാർക്കോസ് പാടും; കാരണം മാർക്കോസ് മൂകാംബികയിൽ പോയി തൊഴാറില്ല കമൻറിനു കുറിക്കുകൊള്ളുന്ന മറുപടിയുമായി വിദ്യാസാഗർ ഗുരുമൂർത്തി

ഗാനഗന്ധർവൻ യേശുദാസിന് ഇന്ന് 82മത് ജന്മദിനം. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ വിദ്യാ സാഗർ ഗുരുമൂർത്തി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

പലപ്പോഴും യേശുദാസിന്റെ പല വീഡിയോകൾക്ക് താഴെയും അച്ചായന്മാർക്ക് ഒരു സ്ഥിരം കമന്റ് ഉണ്ട്.”ഇയാൾ ആർക്കും ഒരു ഉപകാരവും ചെയ്യാത്ത ദുഷ്ടനും അഹങ്കാരിയുമാണ്. ഇയാളേക്കാൾ നന്നായി മാർക്കോസ് പാടും”…. എന്നൊക്കെ. എന്നാൽ ഇതിന് ചുട്ട മറുപടി നൽകിയിരിക്കുകയാണ് വിദ്യാസാഗർ ഗുരുമൂർത്തി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് കുറിക്കുകൊള്ളുന്ന ഈ മറുപടി നൽകിയിരിക്കുന്നത്.

വിദ്യാസാഗർ ഗുരുമൂർത്തിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപമിങ്ങനെ:

സംഗീത സാഗരത്തിൽ വൻതിരമാലകളും, കുഞ്ഞോളങ്ങളും, കുമിളകളും ഉണ്ടായി മറയാറുണ്ട്. ആരെങ്കിലും വെറുതെ ഒരു പാട്ടു മൂളിയാൽ കളിയാക്കുവാൻ വേണ്ടി നമ്മൾ പറയാറില്ലേ? ” പിന്നെ… യേശുദാസല്ലേ”

ഇത്ര സുധന്യമായ ഒരു ജീവിതം കേരളത്തിൽ ജനിച്ചു എന്ന ഒറ്റ അപരാധം കൊണ്ട് കല്ലേറു കൊള്ളുകയാണ്.മലയാളികൾക്ക് മറ്റുള്ളവർ ജാഡ കാണിക്കുന്നത് ഒട്ടും ഇഷ്ടമല്ല. അവനവൻ്റെ ഒടുക്കത്തെ അഹങ്കാരം മറച്ചു പിടിക്കുവാനുള്ള മലയാളിയുടെ സ്ഥിരം അടവാണ് മറ്റുള്ളവരെ അഹങ്കാരി, ആർത്തിക്കാരൻ, മറ്റുള്ളവർക്ക് അവസരം കൊടുക്കാത്ത ബൂർഷ്വാസി എന്നൊക്കെ വിളിച്ച് ആത്മരതി അനുഭവിക്കുന്നത്.

യേശുദാസിൻ്റെ വിഡിയോകളുടെ താഴെ അച്ചായന്മാരുടെ സ്ഥിരം കമൻ്റാണ്, “ഇയാൾ ആർക്കും ഒരു ഉപകാരവും ചെയ്യാത്ത ദുഷ്ടനും അഹങ്കാരിയുമാണ്. ഇയാളേക്കാൾ നന്നായി മാർക്കോസ് പാടും”….ഉവ്വോ? എന്താ അങ്ങനെ തോന്നാൻ? കാരണം, മാർക്കോസ് മൂകാംബികയിൽ പോയി തൊഴാറില്ല. ക്രിസ്തുമതം ചെകുത്താന്മാരെന്ന് മുദ്ര കുത്തിയിരിക്കുന്ന അയ്യപ്പനേയും, മൂകാംബികയേയും ഒന്നും ഈശ്വരനായി കാണുന്നില്ല. ഏയ് തീരെ വർഗീയതയില്ലാത്ത പാവം കുഞ്ഞാടുകൾ!!

യേശുദാസിനെ മറ്റൊരു ഗായകനുമായി താരതമ്യം ചെയ്യുവാൻ സാധിക്കില്ല. ലളിത സംഗീതത്തിൻ്റെ ചക്രവർത്തി യേശുദാസ് തന്നെ. ആ സിംഹാസനം മൂകാംബിക നൽകിയതാണ്. അത് അദ്ദേഹത്തിനു മാത്രം അവകാശപ്പെട്ടതാണ്. ജീവന്മുക്തനായ ചെമ്പൈ ഒരു സ്വരമെങ്കിലും യേശുദാസിന് പാടിക്കൊടുത്തിട്ടുണ്ടെങ്കിൽ സംഗീതത്തിൽ അദ്ദേഹത്തെ കളിയാക്കുവാനുള്ള അവകാശം നമുക്കാർക്കുമില്ല. നാമോരോരുത്തരുടേയും ഹൃദയമിടിപ്പിനോടൊപ്പം കേൾക്കുന്ന ഒരു നാദമാണ് അമ്മ അദ്ദേഹത്തിനു നൽകിയത്. മറ്റുള്ളവർ നമ്മുടെ അഹങ്കാരം അംഗീകരിച്ചു തന്നാൽ നാം അവരെ വിനയമുള്ളവർ എന്നു വിളിക്കുന്നു. നമ്മെ തിരുത്തുകയോ, നമ്മുടെ മാനദണ്ഡങ്ങൾക്ക് അതീതമായി പെരുമാറുകയോ ചെയ്താൽ ആ വ്യക്തി ധിക്കാരിയായി, തെമ്മാടിയായി!

ഈ 82 വയസു തികയുമ്പോഴും സരസ്വതീ മണ്ഡപത്തിൽ ഇരുന്നാൽ ശ്രുതി തെറ്റാതെ, പൗരുഷവും,ശുദ്ധിയും നിറഞ്ഞ സൗപർണികാ പ്രവാഹമാണ് ആ കണ്ഠത്തിൽ നിന്നും ഒഴുകുന്നത്…..

മലയാളികളിൽ ചെറിയൊരു വിഭാഗത്തിന് യേശുദാസിനെയും, ഇളയരാജയേയും വെറുപ്പാണ്. കാരണം, അവർക്കു വിനയമില്ല!! ക്യാമറക്കു മുന്നിൽ ആരാധകരുടെ കാലു കഴുകി വെള്ളം കുടിക്കുന്നില്ല…. സത്യത്തിൽ നല്ലൊരു PR ടീം ഇല്ലാതെ പ്രവർത്തിക്കുന്ന രണ്ടേ രണ്ടു പേരാണ് ഇളയരാജയും, യേശുദാസും. സെൽഫിയെടുക്കുന്നവൻ്റെ കൈ തട്ടിമാറ്റി, സ്റ്റേജിൽ കയറി വന്ന ഗേറ്റ് സെക്യൂരിറ്റിക്കാരനെ വഴക്കു പറഞ്ഞു, റോയൽറ്റി വാങ്ങുന്നു…… അങ്ങനെ നീളുകയാണ് കുറ്റകൃത്യങ്ങൾ. നല്ലൊരു PR ടീം ഉണ്ടെങ്കിൽ വിനയം പൊതിഞ്ഞു പിടിച്ചു കൊണ്ട് കയ്യടി വാങ്ങാനുള്ള സുവർണാവസരങ്ങൾ!
പക്ഷേ, സത്യസന്ധമായി ജീവിക്കുന്നതിൻ്റെ കുളിർമ അഭിനേതാക്കൾക്കു മനസിലാവുകയില്ല..

” മംഗളദർശന ദായികേ” എന്ന് 82 വയസിലും യേശുദാസ് പാടുമ്പോൾ ഹൃദയം മൂകാംബികയുടെ സൗപർണികയിലലിഞ്ഞൊഴുകുന്നു…..

നൂറ്റാണ്ടുകളിലൊരിക്കൽ മാത്രം ചെവിയിൽ തങ്ങാതെ ഹൃദയത്തിൽ ഒഴുകി നിറയുന്ന ഒരേയൊരു നാദവിസ്മയത്തിന്, നാദയോഗിയായ യേശുദാസിന്…. കോടി കോടി ജന്മദിനാശംസകൾ.

Related Articles

Latest Articles