Friday, May 3, 2024
spot_img

ഇനി വ്യോമസേനയെ ചൗധരി നയിക്കും; എയർമാർഷൽ വി.ആർ. ചൗധരി അടുത്ത വ്യോമസേനാ മേധാവി

ദില്ലി: എയർ മാർഷൽ വി.ആർ ചൗധരി പുതിയ വ്യോമസേനാ മേധാവിയാകും. നിലവിൽ വ്യോമസേനാ ഉപമേധാവിയാണ് ചൗധരി. എയർ ചീഫ്‌ മാർഷൽ ആർ.കെ.എസ്‌. ഭദൗരിയ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഈ മാസം 30 നാണ് ഭദൗരിയ സ്‌ഥാനമൊഴിയുന്നത്‌. എന്നാൽ വെസ്റ്റേൺ എയർ കമാൻഡ് മേധാവിയായിരിക്കെ ഇക്കഴിഞ്ഞ ജൂലായിലാണ് വി.ആർ. ചൗധരി സേനാ ഉപമേധാവിയായി ചുമതലയേറ്റത്.

1982 ബാച്ച്‌ ഉദ്യോഗസ്‌ഥനായ ചൗധരി മിഗ്‌-29 വിമാനങ്ങൾ പറത്തുന്നതിൽ വിദഗ്‌ധനാണ്‌. മിഗ്-29 ഉൾപ്പടെ നിരവധി യുദ്ധവിമാനങ്ങളുടെ പൈലറ്റാണ് വി.ആർ ചൗധരി. 3800 മണിക്കൂറിലധികം സമയം വിമാനം പറത്തിയ അനുഭവമുള്ള ചൗധരി വെസ്‌റ്റേൺ എയർ കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Related Articles

Latest Articles