Thursday, April 25, 2024
spot_img

ഏത് അടിയന്തര സാഹചര്യം നേരിടാനും തയ്യാർ; പാക് അതിര്‍ത്തിക്കടുത്ത് രാജ്യത്തിന്‍റെ വ്യോമ പ്രതിരോധ ശക്തി കാട്ടി ഇന്ത്യൻ സേന

പൊഖ്റാന്‍: രാജ്യത്തിന്‍റെ വ്യോമ പ്രതിരോധ മികവ് പ്രദര്‍ശിപ്പിച്ച്‌ രാജസ്ഥാനിലെ പൊഖ്റാനില്‍ ഇന്ത്യന്‍ സേനയുടെ വ്യോമാഭ്യാസം അരങ്ങേറി. പൊഖ്റാനിലെ പാക് അതിര്‍ത്തിക്കടുത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു ‘വ്യോമ ശക്തി’ എന്ന് പേരിട്ട വ്യോമാഭ്യാസം അരങ്ങേറിയത്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സേന സജ്ജമാണെന്ന് തെളിയിക്കുന്നതായിരുന്നു ആകാശപ്പോര്.

ശത്രുവിനെ കരയിലും ആകാശത്തും ഒരുപോലെ പ്രതിരോധിച്ച ആകാശ്-,അസ്ത്ര മിസൈലുകള്‍ ഇന്ത്യന്‍ സേനയുടെ പ്രതിരോധ ശക്തിയുടെ നേര്‍സാക്ഷ്യമായി. തദ്ദേശീയമായി വികസിപ്പിച്ച തേജസ് ഉള്‍പ്പെടെയുള്ള യുദ്ധ വിമാനങ്ങളുടെ പ്രകടനം കാണാന്‍ വേദിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും എത്തിയിരുന്നു. വ്യോമസേന ബാന്‍റിന്‍റെ പ്രകടനത്തോടെയാണ് കാഴ്ചക്കാരെ വിസ്മയിപ്പിച്ച ‘വ്യോമ ശക്തി’ക്ക് സമാപനം കുറിച്ചത്.

Related Articles

Latest Articles