ആലപ്പുഴ: ആലപ്പുഴ താലൂക്ക് ആശുപത്രിയിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ സിപിഎം നേതാക്കൾക്കെതിരെ അച്ചടക്ക നടപടി. ബ്രാഞ്ച് സെക്രെട്ടറിമാരുൾപ്പെടെ നാല് നേതാക്കൾക്കെതിരെ സസ്‌പെൻഷൻ. കഴിഞ്ഞ ദിവസം രാത്രി ചേർന്ന യോഗത്തിലായിരുന്നു ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.
ബ്രാഞ്ച് സെക്രട്ടറിമാരായ അരുൺ അന്തപ്പൻ , സുധീർ യൂസഫ്, ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദ് , പാർട്ടി അംഗം വിനോദ് എന്നിവർക്കതിരെയാണ് നടപടി. ഇവർക്കെതിരെ അന്വേഷണം നടത്താൻ പ്രത്യേക കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഏരിയ കമ്മിറ്റി യോഗം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗുണ്ടാ സംഘ ങ്ങളുടെ ഏറ്റുമുട്ടലിന്റെ തുടർച്ചയായി കായംകുളം താലുക്ക് ആശുപത്രിയിൽ ആക്രമണം നടന്നത്. നടപടിയ്‌ക്കു വിധേയരായ നാല് പേരും കണ്ടാലറിയാവുന്നവരുമുൾപ്പെടെ എട്ടുപേരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

