Wednesday, May 8, 2024
spot_img

പുതുവർഷം ‘കുടിച്ച്’ പൊളിച്ച് മലയാളി;
പുതുവർഷത്തിൽ മദ്യവിൽപനയിൽ സർവകാല റെക്കോർഡ് ;
വിറ്റത് 92.73രൂപയുടെ കോടി മദ്യം

തിരുവനന്തപുരം:മദ്യവിൽപനയിൽ സർവ്വകാല റെക്കോർഡ് സ്വന്തമാക്കി കേരളത്തിലെ കുടിയന്മാർ. സംസ്ഥാനത്ത് ഇത്തവണ പുതുവർഷത്തിൽ ബിവറേജസ്‌ ഔട്ട്‌ലെറ്റുകളിലൂടെ വിറ്റത് 92.73 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ഇത് 82.26 കോടിയായിരുന്നു. പത്ത് കോടിയുടെ വർധനയാണ് ഇത്തവണ ഉണ്ടായത്. പുതുവർഷത്തലേന്ന് ഉൾപ്പടെ 10 ദിവസം വിറ്റത് 686.25 കോടിയുടെ മദ്യമാണ്. കഴിഞ്ഞതവണ ഇത് 649.32 കോടിയായിരുന്നു.

ക്രിസ്മസിനും റെക്കോർഡ് മദ്യവിൽപനയാണ് കേരളത്തിൽ നടന്നത്. ഡിസംബർ 22, 23, 24 തീയതികളിൽ ബിവറേജസ്‌ കോർപറേഷൻ ഔട്ട്​ലെറ്റുകൾ വഴി 229.80 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ വിൽപന 215.49 കോടിയായിരുന്നു. കൊല്ലം ആശ്രമത്തെ ബിവറേജസ്‌ ഔട്ട്​ലെറ്റാണ് വിൽപനയിൽ മുന്നിൽ, 68.48 ലക്ഷം. രണ്ടാമത് തിരുവനന്തപുരത്തെ പവർഹൗസ് റോഡിലെ ഔട്ട്​ലെറ്റ്. വിൽപന 65.07ലക്ഷം. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്​ലെറ്റാണ്. ഇവിടെ 61.49 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.

Related Articles

Latest Articles