Wednesday, November 11, 2026

കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ആന്ധ്രയിലും നിയന്ത്രണം; 13 വയസ്സിൽ താഴെയുള്ളവർക്ക് നിരോധനം

​ഹൈദരാബാദ്: കർണാടകയ്ക്ക് പിന്നാലെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി ആന്ധ്രപ്രദേശ് സർക്കാരും. സംസ്ഥാനത്ത് 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അറിയിച്ചു. അടുത്ത 90 ദിവസത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ വരും.

​16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കിക്കൊണ്ടുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് അയൽസംസ്ഥാനമായ ആന്ധ്രയുടെ ഈ നീക്കം. കുട്ടികളിലെ സോഷ്യൽ മീഡിയ ആസക്തി കുറയ്ക്കുക, അവർക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങളും ചൂഷണങ്ങളും തടയുക എന്നിവയാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യങ്ങൾ.

​കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഇന്റർനെറ്റ് ഉപയോഗവും അതിന്റെ ദോഷഫലങ്ങളും ആഗോളതലത്തിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ച ലോകത്തെ ആദ്യ രാജ്യമായി ഓസ്ട്രേലിയ മാറിയിരുന്നു. ബ്രിട്ടൻ, ഡെൻമാർക്ക്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും സമാനമായ നിയന്ത്രണങ്ങളെക്കുറിച്ച് പഠിച്ചുവരികയാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം നിയന്ത്രണങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സജീവമായിട്ടുണ്ട്.

Related Articles

Latest Articles