Friday, May 3, 2024
spot_img

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; വെടിവയ്പ്പിൽ 2 കുടിയേറ്റ തൊഴിലാളികൾക്ക് പരിക്ക്; അക്രമികളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. അനന്ത്നാഗിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ 2 കുടിയേറ്റ തൊഴിലാളികൾക്ക് പരിക്കേറ്റു. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

പോലീസും സൈന്യവും പ്രദേശം വളഞ്ഞിട്ടുണ്ട്. അക്രമികളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. തെക്കൻ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നേരത്തെ മൂന്ന് തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർത്തിരുന്നു.

Related Articles

Latest Articles