Monday, May 6, 2024
spot_img

അസം-മിസോറം അതിർത്തിയിൽ ഏറ്റുമുട്ടൽ; അതീവ ജാഗ്രതയില്‍ ഇരുസംസ്ഥാനങ്ങളും

അസം-മിസോറം അതിർത്തിയിൽ ഏറ്റുമുട്ടൽ. രണ്ട് സംസ്ഥാനങ്ങളിലെയും ഇരു വിഭാഗങ്ങൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. മിസോറാമിലെ കോലാസിബ് ജില്ലയിലും അസമിലെ കാച്ചർ ജില്ലയിലുമാണ് സംഘർഷം ഉണ്ടായത്. ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു.

അതേസമയം സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണത്തിലാണെന്ന് മിസോറം പൊലീസ് അറിയിച്ചു. സംഘർഷ ബാധിത മേഖലകളായ മിസോറാമിലെ വൈറെങ്‌ടെ ഗ്രാമത്തിലും അസമിലെ ലൈലാപൂരിലും അർധ സൈനികരെ വിന്യസിച്ചു. ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്.

Related Articles

Latest Articles