ഇസ്ലാമാബാദ്; മതസമ്മേളനത്തിനിടെ പാകിസ്ഥാനിൽ സ്ഫോടനം (Bombblast In Pakistan). സംഭവത്തിൽ നാലുപേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇസ്ലാമിക പാർട്ടി കോൺഫറൻസിന് ശേഷം പ്രവർത്തകർ പിരിഞ്ഞുപോകുന്നതിനിടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ പതിമൂന്നോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബലൂചിസ്ഥാനിലെ തെക്ക് പടിഞ്ഞാറൻ പ്രദേശത്താണ് സംഭവം. ഇസ്ലാമിക പാർട്ടി കോൺഫറൻസിന് ശേഷം പ്രവർത്തകർ പിരിഞ്ഞുപോകുന്നതിനിടെയാണ് സ്ഫോടനം നടന്നത്. 1.5 കിലോയോളം ഭാരമുള്ള സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത് എന്ന് പോലീസ് പറയുന്നു. നാല് പേർ മരിക്കുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ ഭീകരരാണെന്ന് പാക് ഭരണകൂടം വ്യക്തമാക്കി. രാഷ്ട്രീയ മത സംഘടനകൾ തമ്മിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഇത്തരം ഭീകരാക്രമണങ്ങൾക്ക് കാരണമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഇതിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

