Tuesday, September 22, 2026

അത്തോളിയിൽ ഏഴുവയസുകാരന്റെ മരണം കൊലപാതകം; അമ്മ കസ്റ്റഡിയിൽ, ഞെട്ടൽ മാറാതെ കുടുംബം

കോഴിക്കോട്: അത്തോളിയിലെ ഏഴു വയസുകാരന്‍റെ മരണം കൊലപാതകമെന്ന് പോലീസ്. കുട്ടിയെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് സംശയം. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. അത്തോളി പോലീസാണ് കസ്റ്റഡിയിലെടുത്തത്. രണ്ടാം ക്സാസ് വിദ്യാര്‍ത്ഥിയായ ഹംദാനാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു കുട്ടിയെ വീടിനുള്ളിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്മയിലേക്ക് വിരൽ ചൂണ്ടിയത്.

തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് അമ്മ കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. അമ്മ മനോരോഗത്തിന് ചികിത്സ തേടിയിരുന്നെന്നും പൊലീസ് അറിയിച്ചു.

Related Articles

Latest Articles