ഹൈദരാബാദ് : നടന്‍ അല്ലു അര്‍ജുന്റെ വസതിക്ക് നേരെ ആക്രമണം. ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള നടന്റെ വീട്ടിലേക്ക് കയറിയ ഒരു കൂട്ടം യുവാക്കള്‍ ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ക്കുകയും കല്ലുകളും തക്കാളിയും വീട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഇവർ അല്ലു അർജുന്റെ വീട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തതായും റിപ്പോർട്ടുണ്ട്.
പുഷ്പ 2ന്റെ റിലീസ് ദിനത്തില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവതി രേവതിയുടെ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് ഗേറ്റിനുള്ളിലേക്ക് സംഘം കയറിയത്. ഒസ്മാനിയ യൂണിവേഴ്‌സിറ്റി ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്

