Thursday, October 1, 2026

കാനഡയിൽ ആക്രമണം; 10 പേരെ കുത്തിക്കൊന്നു, 15 പേർക്ക് പരിക്ക്, അക്രമികളായ രണ്ടുപേർക്കായി തിരച്ചിൽ ഊർജ്ജിതം

കാനഡ: ദക്ഷിണ കാനഡയിൽ ആക്രമണ പരമ്പര. സസ്കാച്വാൻ പ്രവിശ്യയിലെ 13 ഇടങ്ങളിൽ ആണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ പത്ത് പേരെ കുത്തിക്കൊന്നു. 15പേർക്ക് പരിക്ക്. മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഫുട്‌ബോൾ ടിക്കറ്റ് വിൽപ്പനയെ ചൊല്ലിയുളള തർക്കമാണ് കൊലപാതകത്തിൽ എത്തിച്ചത്. നിലവിൽ പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

രണ്ട് യുവാക്കളാണ് സസ്കാച്വാൻ പ്രവിശ്യയിലെ 13 ഇടങ്ങളിൽ ആക്രമണം നടത്തിയത്.
ഡാമിയൻ സാൻഡേഴ്‌സൺ, മൈൽസ് സാൻഡേഴ്‌സൺ എന്നീ പ്രതികൾക്കായി തിരച്ചിൽ തുടരുന്നുവെന്ന് പോലീസ് അറിയിച്ചു. സസ്‌ക്വാചാനിൽ വെച്ചാണ് അക്രമികളെ അവസാനമായ കണ്ടത് എന്നും ആളുകൾ പറയുന്നു.

വെൽഡൺ നഗരത്തിനടുത്ത് വിവിധ ഇടങ്ങളിൽ വെച്ചാണ് ആക്രമണം നടന്നത് എന്ന് പോലീസ് കമ്മീഷണർ പറഞ്ഞു. ആക്രമണത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു.

Related Articles

Latest Articles