Friday, May 3, 2024
spot_img

ആലപ്പുഴയിൽ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; സംഭവം കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ

ആലപ്പുഴ: ആലപ്പുഴയിൽ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. തൃക്കുന്നപ്പുഴ പാനൂരിന് സമീപം ഇന്നലെ അർധരാത്രിയോടെ ആണ് സംഭവം നടന്നത്. കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സുബിനയ്ക്ക് (35) നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ യുവതിയ്ക്ക് പരിക്കേറ്റിട്ടുണ്ട്

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയാണ് യുവതി. ബൈക്കിലെത്തിയ രണ്ടുപേർ രാത്രിയിൽ കടന്നുപിടിക്കാൻ ശ്രമിക്കുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. . എന്നാൽ അപ്പോൾ അതുവഴി വന്ന പോപൊലീസ് പൈലറ്റ് വാഹനം കണ്ട് ഇവർ രക്ഷപ്പെടുകയായിരുന്നു. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles