Monday, May 6, 2024
spot_img

വിസ്മയമായി ലിങ്‌സ് !! ലഡാക്കിൽ അത്യപൂർവ്വമായ ലിങ്‌സ് കാമറക്കണ്ണുകളിൽ കുടുങ്ങി

ലഡാക്ക് : ലഡാക്കിൽ അത്യപൂർവ്വമായ വന്യജീവി കാമറക്കണ്ണുകളിൽ കുടുങ്ങി. ഐഎഫ്എസ് ഓഫീസറായ പര്‍വീണ്‍ കസ്വാന്‍ ആണ് വന്യജീവിയുടെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത് . ലഡാക്കില്‍ നിന്നുള്ളതാണ് ദൃശ്യങ്ങളെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും അദ്ദേഹം കുറിച്ചു.
ട്വീറ്റ് ചെയ്ത് ഏതാനും നിമിഷങ്ങൾക്കുള്ളിൽ അത്യപൂർവ്വമായ വന്യജീവി ഹിമാലയന്‍ ലിങ്‌സ് ആണിതെന്ന് പര്‍വീണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ചെറുവാലുള്ള പൂച്ച വിഭാഗങ്ങളിലെ നാലിലൊരാളാണ് ലിങ്‌സുകള്‍. ലേ-ലഡാക്ക് മേഖലയില്‍ ഇവയുടെ സാന്നിധ്യമുണ്ട്. യൂറോപ്പ്, ഏഷ്യ, നോര്‍ത്ത് അമേരിക്ക എന്നീവിടങ്ങളിലാണ് ഇവയെ കൂടുതലായും കണ്ടുവരുന്നത് . കൂര്‍ത്ത ചെവി, ചെറിയ തല തുടങ്ങിയവ പ്രത്യേകതകളാണ്. പക്ഷികളും ചെറു സസ്തനികളുമാണ് പ്രധാന ആഹാരം. അത്യപൂർവ്വമാണെങ്കിലും വംശനാശ ഭീഷണി നേരിടുന്ന പട്ടികയില്‍ ഇവ ഉൾപ്പെട്ടിട്ടില്ല എന്നതാണ് രസകരം. ഇവയ്ക്ക് 17 വര്‍ഷം വരെ ആയുസ്സുണ്ട്.

Related Articles

Latest Articles