രാജ്യത്തെ നടുക്കിയ ഓൺലൈൻ തീവ്രവാദവൽക്കരണത്തിന്റെയും അതിർത്തി കടന്നുള്ള ഭീകരബന്ധങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് രാജസ്ഥാനിലെ ജയ്പൂരിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. ജയ്പൂരിൽ വെച്ച് കഴിഞ്ഞ ആഴ്ച സുരക്ഷാ ഏജൻസികൾ കസ്റ്റഡിയിലെടുത്ത മുപ്പത്തിയെട്ടുകാരിയായ യുവതി, നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ (JeM) മുതിർന്ന കമാൻഡറെ വിവാഹം കഴിക്കാൻ പാകിസ്താനിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ഭീകരൻ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ അതീവ വിശ്വസ്തനും അടുത്ത കൂട്ടാളിയുമാണെന്നാണ് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. ബബിത ധാക്കഡ് എന്ന ഖദീജ എന്ന യുവതിയാണ് രാജസ്ഥാൻ പോലീസിന്റെ ഭീകരവിരുദ്ധ സേനയുടെയും (ATS) മിലിട്ടറി ഇന്റലിജൻസിന്റെയും സംയുക്ത നീക്കത്തിലൂടെ പിടിയിലായത്. ദിവസങ്ങളോളം നീണ്ട നിരീക്ഷണങ്ങൾക്കൊടുവിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ഇവരുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. കടുത്ത ഭീകരവിരുദ്ധ നിയമമായ യുഎപിഎ (UAPA) പ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത്. #jaipurarrest #jaishemohammed #atsrajasthan #militaryintelligence #uapa #babitadhakad #securityagencies

