Sunday, January 11, 2026

സസ്പെന്‍സ് നിറഞ്ഞ സംഭവവികാസങ്ങൾ; ബാച്ചിലേഴ്‌സ് നാളെ തീയേറ്ററുകളിൽ

യുവ സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന സസ്പെന്‍സ് നിറഞ്ഞ സംഭവവികാസങ്ങൾ പറഞ്ഞ് ബാച്ചിലേഴ്‌സ് നാളെ തീയേറ്ററുകളിൽ എത്തും. തിങ്ക് ബീയോണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം പെട്ടിലാംബട്ര എന്ന ചിത്രത്തിനു ശേഷം എ. പി ശ്യാം ലെനിന്‍ സംവിധാനം ചെയ്യുന്നു. മധു മാടശ്ശേരി ക്യാമറ കൈകാര്യം ചെയ്യുന്നു

പെട്ടിലാമ്പട്ര , കൈതോല ചാത്തന്‍, എന്നി ചിത്രങ്ങളില്‍ നായകന്‍ ആയ ലെവിന്‍ സൈമണ്‍ ആണ് നായകന്‍ ആകുന്നത്. നായിക സാദിക വേണുഗോപാല്‍.

ശ്യാം ശീതള്‍, സായികുമാര്‍ സുദേവ്, ജിജു ഗോപിനാഥ്, മധു മാടശ്ശേരി, ലക്ഷ്മി അച്ചു തുടങ്ങിയവരും അഭിനയിക്കുന്നു. കലാസംവിധാനം-അനിരൂപ് മണലില്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ശാലിന്‍ബോള്‍ഗാട്ടി& സുജിത് ദേവന്‍ കുറിത്തോട്. പ്രൊഡക്ഷന്‍ ഡിസൈനര്‍- ജിജു ഗോപിനാഥ്. നിര്‍മ്മാതാക്കള്‍- സുദേഷ് അണ്ടിക്കോട്, വിഷ്ണുമായ, ഷാജി സുരേഷ്, മധു മാടശ്ശേരി, ശ്യാം ലെനിന്‍. ജെസിന്‍ ജോര്‍ജ് സംഗീതവും അഖില്‍ എലിയാസ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. പി ആര്‍ ഓ എം കെ ഷെജിന്‍.

Related Articles

Latest Articles