Thursday, May 2, 2024
spot_img

സർക്കാർ ഉത്തരവുകൾ കാറ്റിൽപ്പറത്തി കേരള കാർഷിക സർവ്വകലാശാലയിൽ വ്യാപക പിൻവാതിൽ നിയമനം; 84 ഒഴിവുകളിൽ പി എസ് സി യ്ക്ക് റിപ്പോർട്ട് ചെയ്തത് 7 എണ്ണം മാത്രം; ഇഷ്ടക്കാരെ സ്ഥിരപ്പെടുത്തി അർഹതപ്പെട്ടവരുടെ നിയമനം തടയുന്നത് വിചിത്രമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി

തിരുവനന്തപുരം: സർക്കാർ ഉത്തരവുകൾ കാറ്റിൽപ്പറത്തി കേരള കാർഷിക സർവ്വകലാശാലയിൽ വ്യാപക പിൻവാതിൽ നിയമനമെന്ന് പരാതി. ഡ്രൈവർ തസ്തികകളിലാണ് താൽക്കാലിക ജീവനക്കാരെ ചട്ടവിരുദ്ധമായി സ്ഥിരപ്പെടുത്തിയിരിക്കുന്നത്. 2020 ലാണ് പ്രസ്തുത നിയമനങ്ങൾ പി എസ് സി യ്ക്ക് വിട്ടുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. ഈ ഉത്തരവ് കാറ്റിൽപ്പറത്തി 34 താൽക്കാലിക ഡ്രൈവർമാരെ സർവ്വകലാശാല സ്ഥിരപ്പെടുത്തിയെന്നാണ് പരാതി. 46 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുന്നു.

7 ഒഴിവുകൾ മാത്രമാണ് ഇതുവരെ പി എസ് സി യ്ക്ക് റിപ്പോർട്ട് ചെയ്‌തത്‌. ഇനി നാല് ഒഴിവുകൾ കൂടിമാത്രമേ പി എസ് സി യ്ക്ക് റിപ്പോർട്ട് ചെയ്യാൻ സർവ്വകലാശാല ഉദ്ദേശിക്കുന്നുള്ളൂ. ഡ്രൈവർ തസ്‌തിക ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് എന്നായി പുനർനാമകരണം ചെയ്യാത്തതുകാരണമാണ് താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് എന്നാണ് സർവ്വകലാശാല വാദമെങ്കിലും 2023 മെയിൽ തസ്തിക പുനർനാമകരണം നടത്തി ഉത്തരവിറങ്ങിയിട്ടുണ്ട്. ഈ ഉത്തരവുകൾ മുക്കിയാണ് താൽക്കാലിക ജീവനക്കാരെ വ്യാപകമായി സ്ഥിരപ്പെടുത്തുന്നത്.

Related Articles

Latest Articles