മമതയ്ക്ക് തിരിച്ചടി: ബിര്‍ഭൂം കൂട്ടക്കൊല അന്വേഷണം സി.ബി.ഐക്ക് വിട്ട് കൊല്‍ക്കത്ത ഹൈക്കോടതി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിര്‍ഭൂം കൂട്ടക്കൊല അന്വേഷണം സി.ബി.ഐക്ക് കൈമാറി കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. പശ്ചിമ ബംഗാള്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നും കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറും.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഭാദു ഷെയ്ഖിന്റെ കൊലപാതകത്തിന് പിന്നാലെ ചൊവ്വാഴ്ച നടത്തിയ കൂട്ടക്കൊലയില്‍ എട്ടുപേര്‍ മരിച്ചിരുന്നു. പ്രകോപിതരായ ആള്‍ക്കൂട്ടം സ്ത്രീകളെയും കുട്ടികളെയും അടക്കം മര്‍ദിക്കുകയും ജീവനോടെ കത്തിയ്ക്കുകയുമായിരിന്നു.
സംഭവത്തിൽ കോടതി ബുധനാഴ്ച സ്വമേധയാ കേസ് എടുത്തു. കേസ് അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറരുതെന്ന മമതാ ബാനര്‍ജി സര്‍ക്കാരിന്റെ അപ്പീൽ കോടതി തള്ളുകയായിരുന്നു. കേസിന്റെ അടുത്ത വാദം ഏപ്രില്‍ ഏഴിന് കേൾക്കും, അന്ന് കേസിന്റെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സി.ബി.ഐക്ക് കോടതി നിര്‍ദേശം നല്‍കി.