Wednesday, September 23, 2026

മാന്‍ ബുക്കർ പുരസ്‌കാരം ജോഖ അല്‍ഹാര്‍ത്തിക്ക്

ലണ്ടൻ: ഈ വർഷത്തെ മികച്ച നോവലിനുള്ള മാൻ ബുക്കർ അന്താരാഷ്ട്ര പുരസ്കാരം അറേബ്യൻ സാഹിത്യകാരി ജോഖ അൽഹാർത്തിക്ക്. സെലസ്റ്റിയൽ ബോഡീസ് എന്ന നോവലിനാണ് പുരസ്കാരം. മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം നേടുന്ന ആദ്യ അറബിക് എഴുത്തുകാരിയാണ് ജോഖ അൽഹാർത്തി.

50,000 പൗണ്ട് (ഏകദേശം 44.30 ലക്ഷം രൂപ ) ആണ് സമ്മാനത്തുക . നോവൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ മെരിലിൻ ബൂത്തുമായി ഈ തുക പങ്കുവയ്ക്കും.

മൂന്ന് സഹോദരിമാരുടെ കഥ അധിനിവേശ കാലത്തിന് ശേഷമുള്ള ഒമാന്റെ പശ്ചാത്തലത്തിൽ പറയുകയാണ് സെലസ്റ്റിയൽ ബോഡീസ്. ബുദ്ധിയെയും ഹൃദയത്തെയും ഒരു പോലെ കീഴടക്കിയ,സൂക്ഷ്മമായ കലാചാതുരിയെയും ചരിത്രത്തെയും എടുത്തുകാണിക്കുന്ന നോവലാണ് സെലസ്റ്റിയൽ ബോഡീസ് എന്ന് പുരസ്കാര നിർണയ സമിതി അധ്യക്ഷ ബെറ്റനി ഹ്യൂസ് അഭിപ്രായപ്പെട്ടു.

സെലസ്റ്റിയൽ ബോഡീസിന് പുറമെ രണ്ട് നോവലുകളും രണ്ട് ചെറുകഥകളും കുട്ടികൾക്കുവേണ്ടി രചിച്ച ഒരു പുസ്തകവും അൽഹാർത്തിയുടേതായുണ്ട്. 2010ൽ പ്രസിദ്ധീകരിച്ച ലേഡീസ് ഓഫ് ദി മൂൺ ആണ് അവരുടെ ആദ്യ പുസ്തകം.

Related Articles

Latest Articles