Tuesday, May 7, 2024
spot_img

ബിജെപി നമ്മുടെ അമ്മയ്ക്ക് തുല്യം ! കർണാടകയിൽ ശക്തി വർദ്ധിപ്പിച്ച് പാർട്ടി; എംഎൽഎ ജനാർദ്ദന റെഡ്ഡിയും സംഘവും ഇന്ന് ബിജെപിയിൽ ചേരും

കർണാടക രാജ്യ പ്രഗതി പക്ഷ എംഎൽഎ ജി ജനാർദ്ദന റെഡ്ഡി ഇന്ന് ബിജെപിയിൽ ചേരും. രാവിലെ 10 മണിയോടെ ബംഗളൂരുവിലെ ബിജെപി ആസ്ഥാനത്ത് എത്തിയാകും അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുമെന്നാണ് സൂചന.

ബിജെപി പ്രവേശനത്തിന്റെ വിവരം അദ്ദേഹം തന്നെയാണ് അറിയിച്ചത്. ബിജെപി പ്രവേശനത്തിന് മുന്നോടിയായി അദ്ദേഹം എംഎൽഎ സ്ഥാനം രാജിവയ്ക്കും. രാവിലെ ഗവർണറെ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറുമെന്നാണ് സൂചന. മുതിർന്ന ബിജെപി നേതാക്കൾ ചേർന്നാകും ജനാർദ്ദന റെഡ്ഡിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുക. അദ്ദേഹത്തോടൊപ്പം മറ്റ് പാർട്ടി പ്രവർത്തകരും ബിജെപി അംഗത്വം സ്വീകരിക്കും. ഗംഗാവതി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആണ് ജനാർദ്ദന റെഡ്ഡി.

മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ഇന്ന് ബിജെപിയിൽ ചേരുമെന്ന് ജനാർദ്ദന റെഡ്ഡി പറഞ്ഞു. ബിജെപി നമ്മുടെ അമ്മയ്ക്ക് തുല്യമാണ്. ബിജെപി പ്രവേശനവുമായി ബന്ധപ്പെട് കെആർപിപി പ്രവർത്തകരുമായി യോഗം ചേർന്നിരുന്നു. ഇതിൽ ബിജെപിയിൽ ചേരാൻ ഐക്യകണ്‌ഠേന തീരുമാനിക്കുകയായിരുന്നു. തനിക്കൊപ്പമുണ്ടാകുമെന്ന് അവർ ഉറപ്പ് നൽകിയിട്ടുണ്ട്. തന്റെ മോശം സമയങ്ങളിൽ പ്രവർത്തകർ നൽകിയ പിന്തുണ വാക്കാൽ വ്യക്തമാക്കുക പ്രയാസകരമാണെന്നും ജനാർദ്ദന റെഡ്ഡി കൂട്ടിച്ചേർത്തു.

Related Articles

Latest Articles