Thursday, May 9, 2024
spot_img

ബിജെപിക്ക് സംസ്ഥാനത്ത് ആറരലക്ഷം പുതിയ അംഗങ്ങൾ

കൊച്ചി: ബിജെപി സംസ്ഥാന ഘടകത്തിൽ ആറരലക്ഷം പുതിയ അംഗങ്ങൾ ചേർന്നതായി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.അംഗത്വവിതരണം ഒന്നാംഘട്ടം പിന്നിട്ടപ്പോൾ 60 ശതമാനം വർദ്ധന നേടി. ഡിസംബർ വരെ അംഗത്വവിതരണം നീളുമെന്നാണ് റിപ്പോർട്ട്. വെള്ളപ്പൊക്കം മൂലം ചില ജില്ലകളിൽ തടസം നേരിട്ടു. ദേശീയ നേതൃത്വം ഒന്നാംഘട്ടത്തിന് ഒരാഴ്ചകൂടി സമയം നീട്ടിനൽകിയാൽ അംഗസംഖ്യ പത്ത് ലക്ഷം മറികടക്കുമെന്നാണ് പ്രാഥമിക വിവരം.

ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ എല്ലാ വിഭാഗക്കാരും അംഗത്വം സ്വീകരിക്കുന്നുണ്ട്. കേരളത്തിന്റെ രാഷ്ട്രീയമാറ്റം ദൃശ്യമാണ്. സി.പി.എമ്മിന്റെ കുപ്രചാരണം തകരുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖരും അംഗത്വമെടുത്തു. കൊടുങ്ങല്ലൂർ മുൻ എം.എൽ.എയും എസ്.എൻ.ഡി.പി യോഗം നേതാവുമായ ഉമേഷ് ചള്ളിയിൽ, സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി പ്രകാശ് നട്ടക്കുളങ്ങര, തോമസ് മാത്യു, സുമാദേവ്, സിനിമാ സംവിധായകൻ സോമൻ അമ്പാട്ട് എന്നിവർ ബി.ജെ.പിയിൽ ചേർന്നു.

ബാഫഖി തങ്ങളുടെ ചെറുമകൻ സെയ്ത് താഹ ബാഫഖി തങ്ങൾ, കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലർ അബ്ദുൾ സലാം, കണ്ണൂർ സർവകലാശാലാ മുൻ രജിസ്ട്രാർ പ്രൊഫ. ടി.കെ. ഉമ്മർ, ഡോക്ടർമാരായ യാഹ്യ ഖാൻ, മുഹമ്മദ് ജാസിൻ, ഹർഷൻ ആന്റണി, കോഴിക്കോട് മുൻ മേയർ അഡ്വ. യു.ടി. രാജൻ എന്നിവരുൾപ്പെടെ ഇന്ന് കോഴിക്കോട്ട് അംഗത്വമെടുക്കുമെന്ന് ശ്രീധരൻപിള്ള പറഞ്ഞു.

Related Articles

Latest Articles