Saturday, April 27, 2024
spot_img

വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പിൽ തമിഴ്‌നാട്ടിൽ ബിജെപി പുതു യുഗത്തിന് തുടക്കം കുറിക്കും;ഇത്തവണ 400 സീറ്റുകളിൽ താമര വിരിയും! പ്രധാനമന്ത്രിക്ക് ജനങ്ങൾ നൽകുന്നത് വൻ സ്വീകാര്യതയെന്ന് അണ്ണാമലൈ

ചെന്നൈ: തമിഴ്‌നാട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കിക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ബിജെപി അദ്ധ്യക്ഷനും കോയമ്പത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ. അണ്ണാമലൈ. വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പിൽ തമിഴ്‌നാട്ടിൽ ബിജെപി പുതു യുഗത്തിന് തുടക്കം കുറിക്കും. ഇത്തവണ 400 സീറ്റുകളിൽ താമര വിരിയുമെന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂരിൽ നടന്ന പ്രചാരണ പരിപാടികൾക്കിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തമിഴ്‌നാട്ടിലെ ജനങ്ങൾ നൽകുന്ന സ്വീകാര്യത വളരെ വലുതാണ്. ഏപ്രിൽ 19ന് കോയമ്പത്തൂരിലെ ജനങ്ങൾ ബിജെപിക്ക് തന്നെ അവരുടെ സ്‌നേഹം വോട്ടുകളായി നൽകുമെന്ന വിശ്വാസം ഞങ്ങൾക്കുണ്ട്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുമ്പോൾ പ്രധാനമന്ത്രിയും അദ്ദേഹത്തിനായി പ്രവർത്തിക്കുന്ന സ്ഥാനാർത്ഥികളും വിജയിക്കുന്ന കാഴ്ചയ്‌ക്കാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോവുന്നത്. കോയമ്പത്തൂരിൽ ബിജെപി 60 ശതമാനം വോട്ട് നേടും എന്നും അണ്ണാമലൈ പറഞ്ഞു.

മൂന്നാം തവണയും പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറും. രാജ്യത്തിന്റെ വികസനം അദ്ദേഹത്തിന്റെ കൈകളിലാണെന്നും ഇൻഡി സഖ്യത്തിന് ജനങ്ങളെ കൊള്ളയടിക്കാൻ മാത്രമേ അറിയുകയുള്ളൂവെന്നും അണ്ണാമലൈ വിമർശിച്ചു. സഖ്യ സർക്കാർ രൂപികരിച്ചത് കൊണ്ട് പ്രയോജനമില്ല. കോൺഗ്രസിനെ രാജ്യത്തെ ജനങ്ങൾ കൈവിടുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles