Friday, May 24, 2024
spot_img

രാഹുൽ ഗാന്ധി സ്‌മൃതി ഇറാനിക്ക് ഫ്ലയിങ് കിസ് നൽകിയെന്ന ആരോപണവുമായി ബിജെപി വനിതാ എംപിമാർ ; സ്പീക്കർക്ക് പരാതി നൽകും

പ്രസംഗം കഴിഞ്ഞ് പോകുന്നതിനിടെ രാഹുൽഗാന്ധി സ്‌മൃതി ഇറാനിക്ക് ഫ്ലയിങ് കിസ് നൽകിയെന്ന ആരോപണവുമായി ബിജെപി വനിതാ എംപിമാർ. സംഭവത്തിൽ സ്പീക്കർക്ക് പരാതി നൽകും

അതേസമയം കേന്ദ്ര സർക്കാറിനെതിരായ അവിശ്വാസ പ്രമേയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനമുന്നയിച്ച രാഹുൽ ഗാന്ധിക്കെതിരെ അതേ നാണയത്തിൽ സ്മൃതി ഇറാനി മറുപടി പറഞ്ഞു . പ്രതിപക്ഷം അഴിമതിയെയാണ് പ്രതിനിധീകരിക്കുന്നതെന്നും ‘ഇന്ത്യ’യെ അല്ലെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുറന്നടിച്ചു .

“മണിപ്പൂർ ഇന്ത്യയുടെ ഭാഗമാണ്. മുറിച്ചു മാറ്റിയിട്ടില്ല. മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്ക് തങ്ങൾ തയ്യാറായിരുന്നു. പ്രതിപക്ഷം ഭയന്ന് ഓടുകയാണ്. ക്വിറ്റ് ഇന്ത്യ, കുടുംബവാഴ്ച ഇന്ത്യ വിട്ടു പോകുക’. ഇന്ത്യക്ക് ആവശ്യം കഴിവുള്ളവരെയാണ്. അത് കണ്ടെത്തിക്കഴിഞ്ഞു . കശ്മീരിനെക്കുറിച്ച് നിങ്ങള്‍ ഒന്നും പറയില്ല.
കാരണം കശ്മീരിന്റെ വേദനയോ കശ്മീരി പണ്ഡിറ്റുകളുടെ വേദനയോ നിങ്ങളാരും അറിഞ്ഞിട്ടില്ല. കോൺഗ്രസാണ് രാജ്യത്തെ വിഭജിക്കുന്നത്. രാജസ്ഥാൻ സർക്കാരിനെതിരെയും സ്മൃതി ഇറാനി രംഗത്തെത്തി. രാജസ്ഥാനിലെ സ്ത്രീകൾ നീതിക്കു വേണ്ടി തേങ്ങുകയാണ്.കോൺഗ്രസിന് കീഴിലാണ് അതിക്രമങ്ങൾ കൂടുതൽ നടക്കുന്നത്.” – സ്‌മൃതി ഇറാനി പറഞ്ഞു.

Related Articles

Latest Articles