കോട്ടക്കല്‍: അപകടത്തില്‍ പെട്ട ഓട്ടോറിക്ഷയില്‍ നിന്നും മൂന്നു കോടിയിലധികം കുഴല്‍പ്പണം കണ്ടെടുത്തു. കോട്ടക്കല്‍ പൊലീസ് ആണ് കണ്ടെടുത്തത്. സംഭവത്തില്‍ താനൂര്‍ സ്വദേശികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോട്ടക്കല്‍ വലിയപ്പറമ്പിലാണ് ഓട്ടോറിക്ഷ മറിഞ്ഞത്. നാട്ടുകാര്‍ പണം കണ്ടെത്തുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. സംഭവത്തില്‍ സി.ഐ യൂസഫിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

