Friday, May 10, 2024
spot_img

അനധികൃതമായി സർവീസ് നടത്തിയ ബോട്ടുകൾ പിടിച്ചു;എസ്‌ഐക്ക് നേരെ വധഭീഷണി മുഴക്കി ബോട്ടുടമ

തിരുവനന്തപുരം : അനധികൃതമായി സർവീസ് നടത്തിയ ബോട്ടുകൾ കസ്റ്റഡിയിലെടുത്തത്തിന്
എസ്‌ഐക്ക് നേരെ അസഭ്യ പ്രയോഗങ്ങളും വധഭീഷണിയുമായി ബോട്ടുടമ.പൊഴിയൂർ സ്റ്റേഷനിലെ എസ്‌ഐ എസ് സജികുമാറിനെയാണ് ബോട്ടുടമ മാഹീൻ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയത്.
കഴിഞ്ഞയാഴ്ച മാഹീന്റെത് ഉൾപ്പെടെ നിയമം ലംഘിച്ച് സർവീസ് നടത്തിയ ആറ് ബോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്.

ഔദ്യോഗിക ഫോണിലാണ് മാഹീൻ വിളിച്ച് അഷാഭ്യവർഷം നടത്തിയത്. വീട്ടിൽ കയറി മർദ്ദിക്കുകയും ഉൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞു.വെള്ളിയാഴ്ച രാവിലെ ഉൾപ്പെടെ നിരവധി തവണയാണ് ഫോൺ വിളിച്ചത്. വധഭീഷണി നടത്തിയ ബോട്ടുടമയ്‌ക്കെതിരെ എസ്‌ഐ പരാതി നൽകി.

Related Articles

Latest Articles